സച്ചിൻ പിടിയിലായത് അറസ്റ്റ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകും വഴി, യുവതിയുടെ പരാതിയിൽ ഗുരുതര ആരോപണം; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, പണവും സ്വർണവും തട്ടി

Published : May 20, 2026, 12:21 AM IST
Arrest

Synopsis

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 9 ലക്ഷം രൂപയും 7 പവൻ സ്വർണവും തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുര്യാത്തി സ്വദേശിയായ സച്ചിൻകുമാറിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ബംഗളുരുവിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വെച്ചാണ് ഇയാൾ പിടിയിലായത്.

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണാഭരണവും കൈക്കലാക്കുകയും ചെയ്ത ശേഷം മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാറി(32)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 2022-ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ‌ാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, യുവതിയുടെ കൈയ്യിൽ നിന്ന് പല തവണയായി 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് ആരോപണം.

പ്രണയം നടിച്ച് പല സ്‌ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതിയിൽ ആരോപിക്കുന്നത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് രണ്ട് തവണ വിളിച്ച് വരുത്തിയെങ്കിലും ഇയാൾ എത്തിയില്ലെന്നും യുവതി പരാതി നൽകി. അടുത്തിടെ മറ്റൊരു യുവതിയുമായി രജിസ്‌റ്റർ വിവാഹം ചെയ്യാനുള്ള ശ്രമം നടക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഈ വിവരമറിഞ്ഞ പ്രതി കഴകൂട്ടത്തു നിന്ന് ബംഗളുരുവിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നും പിടിയിലായി. റെയിൽവേ പൊലീസിൻ്റെ സഹായത്തോടെ വിഴിഞ്ഞത്തെ പ്രത്യേക സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; തമ്പാനൂരിൽ ടാക്സി ഡ്രൈവർക്ക് ക്രൂര മർദനം
'ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം, നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറന്നിട്ടില്ല', പ്രധാനവേദിയിൽ നടി റിനി എത്തിയതിനെതിരെ വിജിൽ മോഹനൻ