
സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് കാര്‍ യാത്രക്കാരന്‍ റിമാന്റില്‍. കോഴിക്കോട് താമരശ്ശേരി രാരൊത്ത് പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.
റഫീഖ് സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ല സ്‌പെഷ്യല്‍ സ്‌കാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ബി. ബില്‍ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. ധന്വന്ത് വി.ബി. നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മറ്റൊരു സംഭനത്തില്‍ തൃശൂരിലെ ബാർ ഹോട്ടൽ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധനയിൽ വൻതോതിൽ എം.ഡി.എം.എ പിടികൂടിയിരുന്നു. സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൂർക്കഞ്ചേരി ഭാഗത്ത് വച്ച് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ തൃശ്ശൂർ സ്വദേശികളായ ശരത്ത്, ഡിനോ എന്നിവർ തൃശ്ശൂർ വോൾഗാ ടൂറിസ്റ്റ് ഹോമിൽ റൂമെടുത്ത് എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും വിൽക്കുന്നുണ്ടെന്ന വിവരം കിട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഇവർ താമസിച്ചിരുന്ന റൂം എക്സൈസ് റെയിഡ് ചെയ്യുകയായിരുന്നു. ഈ റൂമിൽ നിന്ന് 56.65 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീൻ, മൂന്നു ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എംഡിഎംഎ സുക്ഷിച്ചിരുന്ന ലതർ ബാഗ് എന്നിവ കണ്ടെടുത്തു. ഇരു പ്രതികളും ഒളിവിലാണ്. ഇവരുടെ റൂമിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും മറ്റും കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു.
എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ് ഗിരീഷ്, എം.എം മനോജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുനിൽ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എം ഹരീഷ്, സനീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻ ദാസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam