15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് മർദ്ദനം, അറസ്റ്റ്

Published : Aug 02, 2025, 10:03 AM IST
palakkad attack

Synopsis

പാലക്കാട് നൂറണി സ്വദേശി കിരൺ എം എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് നേരെ അക്രമം. പാലക്കാട് നൂറണി സ്വദേശി കിരൺ എം എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ സ്ത്രീകളെ മർദ്ദിച്ചത്.

നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. 48 വയസുകാരനാണ് കിരൺ റിമാൻ്റിലാണ്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ നിലവില്‍ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി, 'ഇനി, അഭ്യാസമില്ല ആക്രിക്ക് കൊടുക്കാം', രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും
കുണ്ടമൺകടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ