കള്ള നമ്പർ പ്ലേറ്റിൽ കറക്കം, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നു, കേരളം വിട്ട പ്രതി ഒടുവിൽ വലയിൽ

Published : Apr 04, 2022, 08:06 AM ISTUpdated : Apr 04, 2022, 08:08 AM IST
കള്ള നമ്പർ പ്ലേറ്റിൽ കറക്കം, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നു, കേരളം വിട്ട പ്രതി ഒടുവിൽ വലയിൽ

Synopsis

കായംകുളം എൽഐസി  ഓഫീസിൽ പോയി തിരികെ അമ്മയോടൊപ്പം സ്കൂട്ടറിൽ  വരികയായിരുന്നു നിഷയെ ദേശീയപാത  മുതൽ പിന്തുടർന്ന രണ്ടംഗസംഘം   കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു.

ഹരിപ്പാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര കൊടങ്ങവിള കിരൺ നിവാസിൽ പ്രവീൺ (24) ആണ് അറസ്റ്റിലായത്. മാർച്ച് 19ന്  ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാർത്തികപ്പള്ളി ജംഗ്ഷന് വടക്കുവശം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്തു വരികയായിരുന്ന വെട്ടുവേനി നിഷാ ഭവനത്തിൽ നിഷയുടെ   അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. 

നേരത്തെ, തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂർ വരവിളകത്തു വീട്ടിൽ ഹക്കീം( 27) നെ കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം കായംകുളം എൽഐസി  ഓഫീസിൽ പോയി തിരികെ അമ്മയോടൊപ്പം സ്കൂട്ടറിൽ  വരികയായിരുന്നു നിഷയെ ദേശീയപാത  മുതൽ പിന്തുടർന്ന രണ്ടംഗസംഘം   കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു.

തുടർന്ന് ഹൈവേയിൽ എത്തിയ ഇവർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്നു.  തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീൺ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി പ്രദേശത്തുണ്ടായ കത്തി കുത്തിനെ തുടർന്നാണ് അറസ്റ്റിലായത്. 

ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

നാഗർകോവിൽ: വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും പണവും മോഷണം പോയി. നാ​ഗർകോവിൽ നടുക്കാട്ട് ഇശക്കിയമ്മൻ കോവിലിന് സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നത്. ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ് ഡോക്ടർ ജലജ.

ശനിയാഴ്ച രാത്രി ജോലിക്ക് പോയി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നേശമണി പൊലീസിൽ പരാതി നൽകി. ഡി.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. വീടിനെക്കുറിച്ചും ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും വ്യക്തമായി ധാരണയുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി