
ഇടുക്കി: ഇടുക്കി തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറി സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയിരുന്ന പ്രതി പൊലീസിന്റെ പിടിയിലായി. അറക്കുളം സ്വദേശി അഖിൽ പി രഘുവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അഖിൽ പി രഘു തൊടുപുഴയിൽ സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം എത്തുന്നത്. തുടർന്ന് മതിൽ ചാടി അകത്ത് കടന്നു. പിന്നീട് ഹോസ്റ്റൽ മുറിയിലെ പെൺകുട്ടികളെ ആക്രമിച്ചു. പെൺകുട്ടികൾ ബഹളം വച്ചതോടെ അഖിൽ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിൽ പിടിയിലായത്. സമാനമായ രീതിയിൽ പൂമാല, മുട്ടം എന്നീ ലേഡീസ് ഹോസ്റ്റലുകളിലും അതിക്രമിച്ചുകയറി അഖിൽ അക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam