തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾ മാത്രം; ദേശീയപാത മേൽപാതയിൽ വിള്ളൽ, കൂടെ ഒരു ചരിവും; തുറന്നു നൽകിയ മേൽപാത അടച്ചു

Published : Feb 27, 2026, 03:21 PM IST
nh 66 crack in kollam

Synopsis

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ പുതുതായി തുറന്ന മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി. സുരക്ഷാ ആശങ്കകളെ തുടർന്ന് പാത അടച്ചു. നിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കൊല്ലം: ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നു നൽകിയ മേൽപാതയിൽ വിള്ളൽ. ഏതാനും ദിവസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ ചാത്തന്നൂർ തിരുമുക്കിലെ മേൽപാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതോടെ, തുറന്നു നൽകിയ മേൽപ്പാത രണ്ടു ദിവസം മുൻപ് അടച്ചു. തിരുമുക്കിലെ അടിപ്പാതയ്ക്കു കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിൽ നീളത്തിലാണ് വിള്ളൽ സംഭവിച്ചിട്ടുള്ളത്. പാതയ്ക്കു ചരിവ് വന്നതായും നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കു ശേഷമാണ് വിള്ളൽ രൂപപ്പെട്ട തെന്നാണ് പ്രാഥമിക നിഗമനം. വിള്ളലിലൂടെ മഴ വെള്ളം ഇറങ്ങി വലിയ അപകടത്തിന് സാധ്യതയുള്ളതായി നാട്ടുകാർ ഭയക്കുന്നു. ചാത്തന്നൂർ ജംഗ്ഷനിൽ നിർമാണം അവസാന ഘട്ടത്തിൽ എത്തിയ മേൽപാതയുടെ ഭാഗം കുത്തി പൊളിച്ചിരുന്നു. ഈ രീതിയിൽ നിർമാണത്തിലെ അപാകതയാണ് വിള്ളലിന് കാരണം എന്നും ആക്ഷേപമുണ്ട്. തിരുമുക്കിലെ മേൽപാത നിർമാണത്തിന്റെ തുടക്കം മുതൽ പരാതികളുടെ പ്രളയമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയുള്ള അശാസ്ത്രീയ നിർമ്മാണ രീതി എന്നാണ് ആക്ഷേപം.

തൃശൂരും പ്രശ്നം

ഇതിനിടെ ദേശീയപാത നിര്‍മ്മാണത്തിന്‍റെ ഭാഗമായി അടിപ്പാതയില്‍ സ്ഥാപിച്ച പാര്‍ശ്വഭിത്തിയിലെ കൂറ്റന്‍ സ്ലാബ് സര്‍വീസ് റോഡിലേക്ക് പതിച്ചു. ഈ സമയം റോഡിലൂടെ പോയ വാഹനയാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അടിപ്പാത നിര്‍മ്മാണത്തിനായി മണ്ണടിച്ച് ഉയര്‍ത്തിയ ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തികളിലൊന്നാണ് താഴേക്ക് വീണത്. ചാലക്കുടിയിലേക്കുള്ള ട്രാക്കില്‍ മുരിങ്ങൂരിന് സമീപത്താണ് കോണ്‍ക്രീറ്റ് സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണത്.

ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ചിറങ്ങരയില്‍ ആഴ്ചകള്‍ക്ക് മുമ്പ് മൂന്ന് തവണ പാര്‍ശ്വ ഭിത്തി സര്‍വീസ് റോഡിലേക്ക് വീണിട്ടുണ്ട്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇതിന് കാരണമെന്നാണ് ആരോപണം. മണ്ണിട്ട് റോഡ് ഉയര്‍ത്തുമ്പോള്‍ സ്വീകരിക്കേണ്ടതായ ശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ ഇവിടെ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. പാര്‍ശ്വ ഭിത്തികള്‍ വീഴുമ്പോള്‍ ഉടന്‍ അത് സര്‍വീസ് റോഡില്‍നിന്നും നീക്കം ചെയ്ത് വീണ്ടും ഘടിപ്പിക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നത്.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ വാഹനങ്ങള്‍ പോകുന്ന സമയത്താണ് ഇവിടെ പാര്‍ശ്വ ഭിത്തികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നത്. ചിറങ്ങരയില്‍ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പ്രവര്‍ത്തി നടത്തിയതിനെ തുടര്‍ന്ന് ഒരു തൊഴിലാളിയുടെ ദേഹത്തേക്ക് സ്ലാബ് വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. ചിറങ്ങരയില്‍ പ്രവര്‍ത്തികള്‍ നടക്കുന്ന സമയത്താണ് മൂന്നിലധികം തവണ പാര്‍ശ്വഭിത്തിയിലെ സ്ലാബ് വീണത്. എന്നാല്‍ മുരിങ്ങൂരില്‍ ദിവസങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച സ്ലാബാണ് പാര്‍ശ്വഭിത്തിയില്‍നിന്നും അടര്‍ന്ന് വീണത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആർ ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്; വീഡിയോകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്, പോക്സോ കേസ് നിലനിൽക്കില്ലെന്ന് ശ്രീലേഖ
അധികൃതര്‍ കൈമലര്‍ത്തി, പഞ്ചായത്ത് അംഗങ്ങള്‍ തന്നെ പ്ലംബർമാരായി; അവസാനിച്ചത് കുടിവെള്ളത്തിനായുള്ള ദിവസങ്ങളോളമുള്ള കാത്തിരിപ്പ്