46 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; ഓണക്കാലത്തെ അനധികൃത കച്ചവടം തടയാന്‍ വ്യാപക പരിശോധന

By Web TeamFirst Published Aug 28, 2023, 7:06 PM IST
Highlights

ഓണാഘോഷത്തിന്റെ ഭാഗമായി അനധികൃത മദ്യ വിൽപന തടയുന്നതിന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

ചേര്‍ത്തല: ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ (37) യാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റു ചെയ്തത്. തൈക്കാട്ടുശ്ശേരി ചീരാത്ത് കാട് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റിന് അടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് സജീഷ് പിടിയിലാവുന്നത്. 

ഇയാളുടെ സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലാണ് 46 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായി അനധികൃത മദ്യ വിൽപന തടയുന്നതിന് പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡുകൾ നടത്തിയത്. പൊലീസ് ഇൻസ്പെക്ടർ അജയമോഹൻ, എസ് ഐ സെൽവരാജ്, എസ് ഐ സിബിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ജയേഷ്, ജോബി കുര്യാക്കോസ് എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നൽകിയത്.

Read also: ഓണക്കാല പരിശോധന; 4 ദിവസം 711 വാഹനങ്ങൾ, പാലിലും പാലുൽപന്നങ്ങളിലും രാസപദാർത്ഥ സാന്നിധ്യമില്ല

പത്തിലേറെ മേഷണക്കേസ്, മിക്ക ജില്ലകളിലുമെത്തി; തിരുവനന്തപുരം സ്വദേശി കോഴിക്കോട് പിടിയിൽ
കോഴിക്കോട്: നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഒടുവിൽ പിടിയിൽ.  തിരുവനന്തപുരം നെയ്യാറ്റിൻകര ആര്യനാട് വടയാരപുത്തൻ വീട് മണികണ്ഠൻ (36) ആണ് അറസ്റ്റിലായത്.  കോഴിക്കോട് പന്നിയങ്കര പൊലീസ് ആണ് ഇയാളെ പിടികൂടിയത്.  കല്ലായി റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് മോഷ്ടാവിനെ പൊലീസ് പൊക്കിയത്.

പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ രണ്ട് കേസ്സിലും കോഴിക്കോട് ടൗൺ,എലത്തൂർ കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിൽ ഓരോ കേസ്സിലും തൃശ്ശൂർ ഒല്ലൂർ  പൊലീസ് സ്റ്റേഷനിൽ ഏഴ് കേസ്സുകളിലും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കേസ്സിലും പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു കേസ്സിലും കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഒരു കേസ്സിലും ഉൾപ്പെട്ടയാളാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

വീടുകളുടെയും കടകളുടെയും മേൽക്കര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശംഭുനാഥ്.കെ, സബ്ബ് ഇൻസ്പെക്ടർ മുരീധരൻ.കെ. സബ്ബ് ഇൻസ്പെക്ടർ ഷാജി.വി, എ.എസ്.ഐമാരായ ബിജു എം, ബാബു, എസ്.സി.പി.ഒ. പദ്മരാജ്, സുജിത്ത് മനോജ് കുമാർർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!