കാറില്‍ കടത്തിയ 47 ലിറ്റര്‍ മദ്യവുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍

Published : Aug 03, 2020, 11:25 PM IST
കാറില്‍ കടത്തിയ  47 ലിറ്റര്‍ മദ്യവുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍

Synopsis

കാറില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കടത്തി വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  

കോഴിക്കോട്: മാരുതി കാറില്‍ കടത്തിയ 94 കുപ്പികളിലായി സൂക്ഷിച്ച 47 ലിറ്റര്‍ മദ്യവുമായി ഒരാളെ എക്‌സൈസ് പിടികൂടി. കുന്ദമംഗലം ചാലിയില്‍ വീട്ടില്‍ ജിതേഷ് (42) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ന് കിനാലൂര്‍ രാരോത്ത് മുക്കില്‍ വെച്ചാണ് കാറില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കടത്തി വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്തത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍ എം. അനില്‍കുമാര്‍, സി.ഇ.ഒ മാരായ സുജില്‍, ശ്യാംപ്രസാദ്, ദീപേഷ് ഡബ്ല്യു.സി.ഇ.ഒ. ബിനി, ഡ്രൈവര്‍ കൃഷണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസെടുത്തത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവസാന സിഗ്നൽ മൈസൂരുവിൽ നിന്ന്, കാസർകോട് പൊലീസുകാരനെ കാണാതായി
3 ദിവസത്തിനിടെ 2 തവണ, കള്ളൻ അടിച്ച് മാറ്റാൻ നോക്കുന്നതെന്ത്? നെൻമേനി കൃഷിഭവൻ മോഷണത്തിൽ പൊലീസിന് കൺഫ്യൂഷൻ