പ്രത്യേക പേപ്പറിൽ നോട്ടിന്റെ വശങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും; കള്ളനോട്ട് വ്യാപകമോ? ഒരാൾ അറസ്റ്റിൽ

Published : Feb 18, 2022, 10:49 AM IST
പ്രത്യേക പേപ്പറിൽ നോട്ടിന്റെ വശങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും; കള്ളനോട്ട് വ്യാപകമോ? ഒരാൾ അറസ്റ്റിൽ

Synopsis

കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന്  500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. 

കൊല്ലം: കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് ചാത്തന്നൂർ പൊലീസ് പറയുന്നത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന്  500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്.  

മീനാട് ക്ഷേത്രത്തിനു സമീപത്തെ കടകളിൽ അഞ്ഞൂറിന്റെ നോട്ടുകൾ മാറുമ്പോഴായിരുന്നു സുനിയുടെ അറസ്റ്റ്. ആദ്യം മീനാട് പാലത്തിനു സമീപം ഒരു കടയിൽ സ്കൂട്ടറിലെത്തിയ സുനി, ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി.  ബാക്കിയും വാങ്ങി അടുത്തുള്ള കടയിൽ നിന്നും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി. ആദ്യം കയറിയ കടയിലെ ഉടമയ്ക്ക് നോട്ടിനെ കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു കടയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു സുനി.

പൊലീസും നാട്ടുകാരും എത്തുന്നത് കണ്ട സുനി നോട്ടുകൾ വലിച്ചെറിഞ്ഞ രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പിടിയിലാവുകയായിരുന്നു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് സുനിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുള്ളത്. പ്രത്യേക പേപ്പറിൽ നോട്ടിന്റെ ഓരോ വശങ്ങളും പ്രത്യേകം പ്രത്യേകം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം ഇരു വശങ്ങളും ഒട്ടിച്ചെടുക്കുകയാണ് സംഘത്തിന്റെ രീതിയെന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്. 

സിഗരറ്റ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി; കടയുടമയായ സ്ത്രീക്ക് മര്‍ദ്ദനം, ഭീഷണി, പ്രതി അറസ്റ്റിൽ

ആലപ്പുഴയില്‍  സിഗരറ്റ് നൽകാത്ത വിരോധത്തിൽ കടയ്ക്കുള്ളിൽ കയറി കടയുടമയായ വീട്ടമ്മയയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പ്രതിയെ മാന്നാർ  പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി മണലിൽ തറയിൽ ശിവരാമന്റെ മകൻ സുഭാഷ് (മണിക്കുട്ടൻ-48) ആണ് അറസ്റ്റിലായത്. മാന്നാർ വള്ളക്കാലി റോഡിൽ കടപ്ര മഠം ജങ്ഷനിൽ പ്രവർത്തിക്കുന്ന മഹാവിഷ്ണു സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ മാന്നാർ വിഷവർശ്ശേരിക്കര, പടിഞ്ഞാറേക്കര വീട്ടിൽ സനൽ കുമാറിന്റെ ഭാര്യ തുളസി (52)ക്കാണ് മർദ്ദനമേറ്റത്.  

കടയിൽ സിഗരറ്റ് ചോദിച്ചു എത്തിയ പ്രതിയോട് കടയുടമ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ  പ്രതി അസഭ്യം പറയുകയും കടക്കുള്ളിലേക്ക് അതിക്രമിച്ചു കയറി സ്ത്രീയെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം കടയ്ക്കുള്ളിൽ നിന്ന് പുറത്ത് പോകാനും തന്നെ ഒന്നും ചെയ്യരുത് എന്ന് കടയുടമയായ സ്ത്രീ കരഞ്ഞു പറഞ്ഞെങ്കിലും ഇയാള്‍ കേട്ടില്ല. 

എന്നാല്‍ ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ മടിയിൽ ഒളിപ്പിച്ചിരുന്ന സ്ക്രൂഡ്രൈവർ എടുത്തുകാട്ടി കുത്തി കൊല്ലുമെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയതായും തുളസി പരാതിയിൽ പറയുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം