സിഎഫ്എല്‍ ബള്‍ബിൽ ഒളിപ്പിച്ച് സ്വർണം കടത്തി, കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരൻ പിടിയിൽ

Published : Mar 26, 2023, 08:10 PM IST
സിഎഫ്എല്‍ ബള്‍ബിൽ ഒളിപ്പിച്ച്  സ്വർണം കടത്തി, കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരൻ പിടിയിൽ

Synopsis

സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസും പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് സ്വര്‍ണ്ണം പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. 86 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം ആണ് കണ്ടെത്തിയത്.

Read More : കോൺസുലേറ്റുകൾക്ക് മുമ്പിലെ പ്രതിഷേധം; കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം