ഉംറ കഴിഞ്ഞ് മടങ്ങവെ വിമാനത്തിൽ ഹൃദയാഘാതം, അടിയന്തര ലാൻഡിംഗ് നടത്തി; പക്ഷേ കാന്തപുരം സ്വദേശിയെ രക്ഷിക്കാനായില്ല

By Web TeamFirst Published Mar 26, 2023, 7:31 PM IST
Highlights

യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് വിമാനം ബോംബെ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു

കോഴിക്കോട്: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കോഴിക്കോട് കാന്തപുരം സ്വദേശി മരിച്ചു. കാന്തപുരം മുക്കിട്ടാച്ചിമ്മൽ കുഞ്ഞായിൻ ഹാജി (72) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത്. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് വിമാനം ബോംബെ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു.

കൊച്ചിയിൽ തകർന്നുവീണ ഹെലികോപ്ടർ പറത്തിയത് മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ബോംബെ കൂപ്പർ മുൻസിപ്പൽ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവർ ഉംറക്ക് പുറപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നാളെ(27/03/23) പുലർച്ചെ നാട്ടിലെത്തിച്ച്  രാവിലെ 9 മണിക്ക് കാന്തപുരം സലാമത്ത് നഗർ ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും. ഭാര്യ : ആയിഷ. മക്കൾ: സൗദ, സുഹറ, നവാസ്, ഷാഹിന, ഉബൈദ്. മരുമക്കൾ: കാസിം ഹാജി, മുഹമ്മദലി ആലങ്ങാ പോയില്, മുഹമ്മദലി കായൽ മൂലക്കൽ, സാബിറ, ഉമ്മു ഹബീബ.

അതേസമയം കൊച്ചിയിൽ നിന്നുള്ള മറ്റൊരു വാർത്ത നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു എന്നതാണ്. വിമാനം പറത്തിയത് മലയാളിയായ വിപിൻ ആണെന്ന വിവരവും പുറത്തുവന്നുട്ടുണ്ട്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്‍റും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി ഇ ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ല ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്ടർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.

click me!