രഹസ്യ വിവരം കിട്ടിയെത്തി, കായംകുളത്ത് 43 കാരനെ പൊക്കി എക്സൈസ്; കിട്ടിയത് 1.68 ലിറ്റർ വ്യാജ മദ്യം, അറസ്റ്റിൽ

Published : Feb 11, 2025, 09:45 PM IST
രഹസ്യ വിവരം കിട്ടിയെത്തി, കായംകുളത്ത് 43 കാരനെ പൊക്കി എക്സൈസ്; കിട്ടിയത് 1.68 ലിറ്റർ വ്യാജ മദ്യം, അറസ്റ്റിൽ

Synopsis

കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  മുഹമ്മദ് മുസ്തഫ.ഇ യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ആലപ്പുഴ: കായംകുളത്ത് വ്യാജ മദ്യ വിൽപ്പനക്കാരനെ പിടികൂടി എക്സൈസ് സംഘം. കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി 'ടച്ച് അനി' എന്ന് വിളിക്കുന്ന അനിൽകുമാറാണ് (43) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.68 ലിറ്റർ വ്യാജ മദ്യം എക്സൈസ്  കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.

കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  മുഹമ്മദ് മുസ്തഫ.ഇ യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് കുമാർ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.എം, ദീപു.ജി, നന്ദ ഗോപാൽ.ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത്ത് കുമാർ.ആർ എന്നിവരും പങ്കെടുത്തു.

അതിനിടെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിൽ ട്രെയിനിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ.എ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി എക്സൈസ് അറിയിച്ചു.

Read More : വട്ടിയൂർകാവിൽ ഗ്യാസ് കുറ്റി ചോർന്നു, ഫ്രിഡ്ജിൽ നിന്ന് തീപിടിച്ച് അടുക്കളയിൽ വൻ പൊട്ടിത്തെറി, ഗൃഹനാഥന് പരിക്ക്

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു