ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പൂജ സാധനങ്ങൾ വിൽക്കുന്ന കട, അകത്തെ 'പുകയില' കച്ചവടം കയ്യോടെ പിടികൂടി

Published : Feb 11, 2025, 09:25 PM IST
ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പൂജ സാധനങ്ങൾ വിൽക്കുന്ന കട, അകത്തെ 'പുകയില' കച്ചവടം കയ്യോടെ പിടികൂടി

Synopsis

കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്

തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേച്ചേരി മാര്‍ക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.

52 ലക്ഷം നൽകി, 80 ലക്ഷം തിരികെ ചോദിച്ചു! തിരുവനന്തപുരത്ത് നിന്ന് ഗോവയിലേക്ക് യുവാവിനെ പിടിവീണു

നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസും എക്‌സൈസും നിരവധിതവണ പൂജ സ്റ്റോറില്‍ പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. സ്ഥാപന ഉടമ തസ് വീറിനെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി ശിവശങ്കരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേശന്‍ പിള്ള, ജിതിന്‍, എന്‍ കെ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കൊല്ലങ്കോട് എക്സൈസ് റേഞ്ച് പരിധിയിലെ പയ്യലൂരിൽ സ്കൂളിന് സമീപം പലചരക്ക് കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്ന കടകളുടെ ലൈസൻസ് റദ്ദാക്കി എന്നതാണ്. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിഷാന്തും സംഘവും ചേർന്ന് ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് പയ്യലൂർ ടി കെ ഡി യു.പി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന റഷീദ, ഹസ്സൻ മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. തുടർന്ന് കോട്വാ നിയമ പ്രകാരം പിഴ ഈടാക്കുകയും തുടർ നടപടികൾക്കായി കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടകളുടെ ലൈസൻസ് റദ്ദ് ചെയ്ത് ഉത്തരവായത്.

ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പലചരക്ക് കട തന്നെ, അകത്തെ കച്ചവടം കയ്യോടെ പിടികൂടി, ലൈസൻസ് റദ്ദാക്കി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി