
ആലപ്പുഴ :മണ്ണഞ്ചേരിയിൽ കഞ്ചാവും എം ഡി എം എയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ.'മണ്ണഞ്ചേരി ആനക്കൽ കളത്തിൽച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്. നാല് ഗ്രാം എം ഡി എം എയും 90 ഗ്രാം കഞ്ചാവും മൂന്ന് വാളും ഇയാളിൽ നിന്ന് കണ്ടെടുത്തു. നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ആലപ്പുഴ ഡി വൈ എസ് പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി എസ് എച്ച് ഒ മോഹിത് ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാന്നാർ സ്വദേശിനിയായ 15 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് ഉപ്പുതറ ചീന്തലാർ ഡിവിഷനിൽ ചിന്താ ഭവനിൽ അഭി എന്ന് വിളിക്കുന്ന അഭിലാഷ് (21) നെ യാണ് മാന്നാർ പൊലിസ് പിടികൂടിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം നിരന്തരമായ മേസേജ് അയക്കുകയും വിദ്യാർഥിനിയുമായി അടുക്കുകയും തുടർന്ന് വിദ്യാർഥിനിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും ആയിരുന്നു.
ജൂലൈ മാസം നാലാം തീയതി വിദ്യാർഥിനിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പുതറയിലുള്ള പ്രതിയുടെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തുകയും പോക്സോ നിയമപ്രകാരംകേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജി. സുരേഷ് കുമാർ, എസ് ഐ അഭിരാം, ഗ്രേഡ് എസ് ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖ് ഉൽ അക്ബർ, സുനിൽകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ സ്വർണ്ണരേഖ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.