
കാസർകോട്: കുമ്പളയിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രീദി (28) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് ഒരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കുമ്പള മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രീദി. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി. അഫ്രീദി ധരിച്ചിരുന്ന പാൻ്റിൻ്റെ പോക്കറ്റിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇത് പൊലീസ് കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വൈദ്യപരിശോധന അടക്കം പൂർത്തിയാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഉയർന്ന അളവിൽ എംഡിഎംഎ കൈവശം വെച്ചതിനാൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ ലഹരി ബന്ധങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ഇയാളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam