ബാറിലെ തർക്കത്തിന് പിന്നാലെ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി തുടങ്ങി

Published : Apr 18, 2026, 09:47 PM IST
Bar conflict

Synopsis

വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സുമൻ എന്ന യുവാവിനെ നടുറോഡിൽ മർദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ നടുറോഡിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിൽ വാങ്ങും. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ(38) ആണ് ബുധനാഴ്ച അർധരാത്രിയോടെ മുക്കോലയിലെ ബാറിൽ നടന്ന തർക്കത്തിനൊടുവിൽ സഹോദങ്ങൾ റോഡിലിട്ട് ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാലരാമപുരം ആർ.സി. സ്ട്രീറ്റ് തൊളിയറത്തല സ്വദേശികളും പയറ്റുവിളയിൽ വാടകയ്ക് താമസിക്കുന്ന സഹോദരങ്ങളായ അച്ചു.എസ്.ബാബു (24),അനന്തു എസ്. എസ് (19) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുക.

ആക്രമണത്തിൽ സുമന്‍റെ വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും ഇത് ശ്വാസകോശത്തിലടക്കം കുത്തിക്കയറിയാണ് മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം, ബുധനാഴ്ച രാത്രി 12-ഓടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലുള്ള സ്വകാര്യ ബാറിന് മുന്നിലുള്ള സർവീസ് റോഡിലാണ് സുമൻ കൊല്ലപ്പെട്ടത്. അച്ചുവും സുമനും തമ്മിൽ ഇതിനു സമീപത്തെ ബാറിൽ വച്ച് സംഘട്ടനമുണ്ടായെന്നും ഈ വിവരമറിഞ്ഞെത്തിയ സഹോദരൻ അനന്തു അച്ചുവിനൊപ്പം ചേർന്ന് സുമനെ മർദിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് പേർ ചേർന്നുള്ള കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയുള്ള മർദ്ദനം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ബാറിൽ അച്ചുവിന് മർദനമേറ്റ കാര്യം ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അനന്തുവിനെ വിളിച്ചറിയിച്ചത്. സുമനും അച്ചുവും തമ്മിൽ മുൻപരിചയമില്ലെന്നും ഇരുവരോടൊപ്പം ബാറിലെത്തിയവർ തമ്മിലുണ്ടായ സംഘർഷമാണ് അതിക്രൂരമായ കൊലപാതകത്തിലെത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹരിപ്പാട് നഗരമധ്യത്തിൽ തട്ടുകടയിലെ ചായത്തട്ടിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അമ്പലപ്പുഴയിൽ ചൂട് സഹിക്കാനാവാതെ ഭാര്യ മുറ്റത്ത് തുണി വിരിച്ച് കിടന്നു, ഭർത്താവ് യുവതിയെയും മകളെയും ക്രൂരമായി മർദ്ദിച്ചു, കേസ്