പാക്കറ്റുകളിലാക്കി എംഡിഎംഎ; ഇടപാടുകാരെ കാത്ത് നിൽക്കുന്നതിനിടെ പിടികൂടി പൊലീസ്

Published : Nov 07, 2024, 03:48 PM IST
പാക്കറ്റുകളിലാക്കി എംഡിഎംഎ; ഇടപാടുകാരെ കാത്ത് നിൽക്കുന്നതിനിടെ പിടികൂടി പൊലീസ്

Synopsis

മലപ്പുറം തിരൂർ സ്വദേശി സുധീർ ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും  4.306 ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ പെരുമ്പാവൂരിൽ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി സുധീർ ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും  4.306 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. ഇടപാടുകാരെ കാത്ത് നിൽക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മൈസൂരിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരിയാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. ചെറിയ അളവിൽ നിരവധി പാക്കറ്റുകളിൽ ആക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also Read: ആവശ്യക്കാർക്ക് വാട്സാപ്പിൽ ബന്ധപ്പെടാം, കാറിലോ ബൈക്കിലോ എത്തി 'അതിവേഗ ഡെലിവറി'! ഒടുവിൽ കച്ചവടം കയ്യോടെ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്