
മലപ്പുറം: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കൊളത്തൂര്‍ പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വില്‍പനക്കെത്തിച്ച 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂര്‍ പൊന്മുണ്ടം സ്വദേശി പിടിയില്‍. പൊന്മുണ്ടം ആദൃശ്ശേരി പാട്ടുരാട്ട് വീട്ടില്‍ സക്കീര്‍ ഹുസൈനെയാണ് (43) ഞായറാഴ്ച രാത്രി 8.30 ഓടെ പെരിന്തല്‍മണ്ണ ഡാന്‍സാഫ് ഇന്‍സ്‌പെക്ടര്‍ കൂടിയായ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി, പെരിന്തല്‍മണ്ണ ഡി വൈ.എസ്.പി. എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും രഹസ്യനിരീക്ഷണം നടത്തി വരികയായിരുന്നു.
കൊളത്തുര്‍ പലകപ്പറമ്പ് പാങ്ങ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തിയ എം.ഡി.എം.എയുമായി സക്കീര്‍ ഹുസൈന്‍ പിടിയിലായത്. തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് എം.ഡി. എം.എ ചെറിയ പാക്കറ്റുകളിലാക്കി വില്‍പന നടത്തുന്ന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം എം.ഡി.എം.എയുമായി പിടിയിലായി രണ്ടുമാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്.
കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ എം. ബിജു, എസ്.സി.പി.ഒമാരായ മനോജ് കുമാര്‍, ദിനേശ്, പ്രഫുല്‍, പ്രശാന്ത്, കൃഷ്ണകുമാര്‍, സുരേന്ദ്ര ബാബു എന്നിവരും കൊളത്തൂര്‍ പൊലീസും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മലപ്പുറം പൊലീ സ് ഇന്‍സ്‌പെക്ടര്‍ ഹരീഷിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam