കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

Published : Aug 06, 2026, 12:54 PM IST
gold chain

Synopsis

കൊല്ലം പള്ളിശേരിക്കൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് 80 വയസ്സുള്ള സരസ്വതിയമ്മയുടെ ഒന്നര പവൻ സ്വർണമാല കവർന്നു. വെള്ളമെടുക്കാൻ തിരിഞ്ഞ സരസ്വതിയമ്മയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ (80) യുടെ ഒന്നര പവന്‍റെ മാലയാണ് യുവാവ് കവർന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോകാൻ തയാറെടുക്കുമ്പോഴാണ് യുവാവ് എത്തിയത്. മഴക്കോട്ട് ധരിച്ചെത്തിയതിനാൽ ആളെ തിരിച്ചറിയാനായില്ല. 

കുടിക്കാനായി യുവാവ് വെള്ളം ചോദിച്ചതിന് പിന്നാലെ, സരസ്വതിയമ്മ വെള്ളം എടുക്കാനായി അകത്തേക്ക് തിരിഞ്ഞപ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. സരസ്വതി അമ്മ മാലയിൽ പിടിച്ചെങ്കിലും ചെറിയ ഭാഗം മാത്രമാണ് കയ്യിൽ കിട്ടിയത്. ബാക്കിയുമായി കള്ളൻ കടന്നു കളയുകയായിരുന്നു. യുവാവിനൊപ്പമെത്തിയ മറ്റൊരാൾ പുറത്ത് ബൈക്കുമായി കാത്തു നിൽപ്പുണ്ടായിരുന്നു. ഇരുവരും ചേർന്ന് ബൈക്കിൽ കടന്നു കളയുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടി വികൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് ഇരുകാലുകൾക്കും ഇടതുകൈയ്ക്കും
ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി