
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അക്രമം. ഫാർമസിയുടെ ചില്ല് അടിച്ചു തകർത്തു. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഉറക്കഗുളിക ചോദിച്ചെത്തിയ ആളാണ് അതിക്രമം നടത്തിയത്. ഗുളിയക്കയ്ക്ക് കുറിപ്പടി വേണമെന്ന് ജീവനക്കാർ പറഞ്ഞതോടെ കൈ കൊണ്ട് ചില്ല് അടിച്ചു തകർക്കുകയായിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അധികൃതരുടെ പരാതി ലഭിച്ചാല്‍ ഉടന്‍ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam