കടംവാങ്ങിയ പണം തിരികെ ചോദിച്ചു, യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചു, രണ്ട് പേർ അറസ്റ്റിൽ

Published : Sep 04, 2026, 10:49 PM IST
arrest

Synopsis

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്‍റെ വിരോധത്തിൽ യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്‍റെ വിരോധത്തിൽ യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരിങ്ങമ്മല സ്വദേശികളായ സച്ചു (26), ഷാജി (40) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഉച്ചക്കടയിൽ ചിക്കൻ സ്റ്റാൾ നടത്തിയിരുന്ന കല്ലിയൂർ പാലപ്പൂര് സ്വദേശി അനിൽകുമാറിന്‍റെ കടയിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അനിൽകുമാറിൽ നിന്ന് പ്രതികൾ 25,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 23,000 രൂപ തിരികെ നൽകിയെങ്കിലും ബാക്കിയുള്ള 2,000 രൂപ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.പരിക്കേറ്റ യുവാവിന്‍റെ പരാതിയിൽ കേസെടുത്ത വിഴിഞ്ഞം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ
ഭാരത് മാതാ കോളേജില്‍ മോർഫിംഗ് കേസ്: പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു