
തിരുവനന്തപുരം: മകന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ അച്ഛൻ മരിച്ചു. തിരുവനന്തപുരം മലയൻകീഴ് പൊറ്റയിൽ സ്വദേശി രാജേന്ദ്രൻ(63) ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് രാജേഷ് രാജേന്ദ്രനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ അന്ന് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. രാജേന്ദ്രനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകൻ രാജേഷ് പൊലീസ് കസ്റ്റഡയിലാണ്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.