കോടതി ഉത്തരവ് ലംഘിച്ച് വിധവയായ വീട്ടമ്മയുടെ മതിൽ തകർത്ത് അയൽവാസി

Published : Dec 15, 2020, 05:41 PM IST
കോടതി ഉത്തരവ് ലംഘിച്ച് വിധവയായ വീട്ടമ്മയുടെ മതിൽ തകർത്ത് അയൽവാസി

Synopsis

തനിച്ചു താമസിക്കുന്ന ഇവരും അയൽവാസി കുന്നത്തു വീട്ടിൽ ഗോപാലകൃഷ്ണനുമായി വഴിത്തർക്കം നിലനിന്നിരുന്നു...

ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ വീട്ടമ്മയുടെ മതിൽ കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് അയൽ വാസി തകർത്തതായി പരാതി. പുറക്കാട് പഞ്ചായത്ത് 15-ാം വാർഡ് പുന്തല പുത്തൻ പുരക്കൽ സുധ (50)യുടെ വീടിന്റെ മതിലാണ് തകർത്തത്. 13 വർഷം മുമ്പ് സുധയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. 

പിന്നീട് തനിച്ചു താമസിക്കുന്ന ഇവരും അയൽവാസി കുന്നത്തു വീട്ടിൽ ഗോപാലകൃഷ്ണനുമായി വഴിത്തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നതിനാൽ മതിലിൽ തൊടരുതെന്ന് ഗോപാലകൃഷ്ണന് കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് രണ്ടാഴ്‌ച മുൻപ് മതിലിന്റെ രണ്ട് സ്ലാബുകൾ ഇദ്ദേഹം തകർത്തിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രി ഒരു മണിയോടെ മതിൽ മുഴുവൻ തകർത്തത്. ഇതിനു ശേഷം മതിലിന്റെ ഭാഗങ്ങൾ വാഹനത്തിലാക്കി റോഡിന്റെ പല ഭാഗങ്ങളിലായി കൊണ്ടിടുകയായിരുന്നു. ഇത് സംബന്ധിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതായി സുധ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറ്റിച്ച് പൈസ വാങ്ങുന്ന റെയിൽവേ, കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം കൗൺസിലർ; പേര് 'മെയിൽ', ചാർജ് 'സൂപ്പർഫാസ്റ്റ്'; യാത്രക്കാരോട് ചതിയെന്ന് പരാതി
തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു