നരിക്കുനിയിലെ കടമുറിക്കുള്ളിൽ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി, മകൾക്ക് പൊള്ളലേറ്റ് പരിക്ക്

Published : May 15, 2026, 01:06 PM IST
Fire Force

Synopsis

കോഴിക്കോട് നരിക്കുനിയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു.

കോഴിക്കോട്: നരിക്കുനിയില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. മകളെ കോഴിക്കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്. പൊള്ളലേക്കുകയും പുകശ്വസിച്ച് അവശയാവുകയും ചെയ്ത ഒമ്പത് വയസ്സുകാരിയായ മകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐഎംസിഎച്ചിലെ ഐസിയുവില്‍ ചികിത്സയിലാണ് കുട്ടി.

നരിക്കുനി -കൊടുവള്ളി റോഡിലെ കടമുറിക്കുള്ളില്‍ നിന്ന് പുക ഉയരുകയും ശബ്ദം കേള്‍ക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ഷട്ടര്‍ ഉയര്‍ത്തി പരിശോധിച്ചപ്പോളാണ് പുക ശ്വസിച്ചും പൊള്ളലേറ്റും കുട്ടിയെ കണ്ടത്. കുട്ടിയെ മാറ്റിയ ശേഷം നടത്തിയ തെരച്ചിലിലാണ് വിനേഷ് കുമാറിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുവള്ളി പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് കുറിപ്പ്. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പൊലീസ് വിശദീകരം. മെഡിക്കല്‍ കോളേജിലെ ഐഎംസിഎച്ചില്‍ പ്രവേശിപ്പിച്ച കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസുകാർക്കെതിരായ കൊലവിളി; 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം; ജീവനക്കാരി ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി പണവും സാധനങ്ങളും കവർന്നു