പുകവലിക്കിടെ തീ മുണ്ടിലേയ്ക്ക് വീണ് കത്തി; പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

Published : Mar 16, 2023, 01:33 PM ISTUpdated : Mar 16, 2023, 01:35 PM IST
പുകവലിക്കിടെ തീ മുണ്ടിലേയ്ക്ക് വീണ് കത്തി; പൊള്ളലേറ്റ  ഗൃഹനാഥൻ മരിച്ചു

Synopsis

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്

തൃശ്ശൂർ: പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണ്  പൊള്ളലേറ്റ  ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. തൃശ്ശൂർ പെരിങ്ങോട്ടുകരയിലാണ് സംഭവം. വീടിന് മുൻവശത്ത് വെച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തിൽ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീ ആളിപ്പടർന്ന് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ