ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Published : Mar 16, 2023, 10:41 AM ISTUpdated : Mar 16, 2023, 10:44 AM IST
ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Synopsis

ഡ്രസിങ് മുറിയിൽ സരുൺ രാജ്  മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്.

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന  മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്. വനിതാ ജീവനക്കാരും ആശുപത്രി മാനേജ്മെൻ്റിൻ്റെും പരാതി നൽകുകയായിരുന്നു. തുടർന്ന് അത്തോളി എസ്ഐ ആർ. രാജീവും സംഘവുമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രസിങ് മുറിയിൽ സരുൺ രാജ്  മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പിന്നീട് സരുൺ രാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ബൈക്കിൽകറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ

അതേസമയം, തൊടുപുഴയില്‍ ബ്യൂട്ടി പാർലറിന്‍റെ മറവിൽ നടന്ന അനാശ്വാസ്യത്തിന്‍റെ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപിച്ച് പൊലീസ്. ബ്യൂട്ടി പാർലർ ഉടമ ഇപ്പോഴും ഒളിവിലാണ്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ഉടമ. ഇയാളെ കണ്ടെത്തുന്നതിനായുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ് സംഘം. സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്.

തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ പ്രവര്‍ത്തിച്ചിരുന്ന ലാവ ബ്യൂട്ടി പാർലറിനെ കുറിച്ച് ആര്‍ക്കും സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ബ്യൂട്ടി പാർലറെന്ന പേരിൽ നടത്തിയിരുന്നത് മസാജ് സെന്‍ററായിരുന്നു. അതുവഴി
അനാശാസ്യ പ്രവർത്തനങ്ങളുമാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലാവ ബ്യൂട്ടി പാര്‍ലറിലേക്ക് സ്ഥിരമായി ഇടപാടുകാര്‍ എത്തുന്നതായി തൊടുപുഴ പൊലീസ് രഹസ്യ വിവരം ലഭിച്ചതാണ് നിര്‍ണായകമായത്. ഇതോടെ ഡി വൈ എസ് പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബ്യൂട്ടി പാര്‍ലറില്‍ എത്തുകയായിരുന്നു. ഈ സമയത്ത് ഇടപാടുകാരായ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് ഉണ്ടായിരുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ