വിദേശമദ്യവുമായി കെഎസ്ആര്‍ടിസിയില്‍; കോഴിക്കോട് സ്വദേശി പിടിയില്‍

Published : Feb 12, 2019, 10:31 PM ISTUpdated : Feb 12, 2019, 10:34 PM IST
വിദേശമദ്യവുമായി കെഎസ്ആര്‍ടിസിയില്‍; കോഴിക്കോട് സ്വദേശി പിടിയില്‍

Synopsis

 കോഴിക്കോട് നിന്നും അടിവാരം ഭാഗത്തേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട്: അളവിൽ കൂടുതൽ വിദേശമദ്യവുമായി 47 കാരന്‍ പിടിയില്‍. ഈങ്ങാപ്പുഴ കാക്കവയൽ താന്നിക്കൽ ഷാജി മാത്യു ആണ് എക്സൈസിന്‍റെ പിടിയിലായത്. ദേശിയ പാത 766 വെണ്ണക്കാട് തൂക്ക് പാലത്തിന് സമീപത്ത് വെച്ച്  ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. 

കോഴിക്കോട് നിന്നും അടിവാരം ഭാഗത്തേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് ഷാജിയെ പിടികൂടിയത്. ആറ് ലിറ്റര്‍ മദ്യമാണ് ഷാജിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആൻഡമാൻ കൊടും കാട്ടിൽ തൃക്കാക്കര പൊലീസിന്‍റെ വേട്ട, കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണവുമായി മുങ്ങിയ പ്രതികളെ അതിസാഹസിക നീക്കത്തിലൂടെ വലയിലാക്കി
മലയാറ്റൂരിലേക്ക് തീർഥാടക പ്രവാഹം, വിശുദ്ധവാരത്തിൽ വിശ്വാസികളുടെ ഒഴുക്ക്