വളാഞ്ചേരിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ

Published : Jun 03, 2021, 08:56 PM IST
വളാഞ്ചേരിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ

Synopsis

ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്ന് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു.

വളാഞ്ചേരി: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി യുവാവ് അറസ്റ്റിലായി. ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ  കൃഷ്ണദാസ് (31) നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. 13.5 ലക്ഷം രുപയുടെ കുഴൽപണവും പണം കൊണ്ട് വന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്ന് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നും തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകിയത്. പാലക്കാട് ജില്ലയിൽ  നിരോധിത പുകയില കടത്തിയതിൽ കേസിലെ പ്രതിയാണ് കൃഷ്ണദാസെന്ന് പോലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇരുട്ടിന്‍റെ മറവിൽ കണ്ടാൽ വെറുതെ വിടില്ല', മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി
ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു, പകരം സിംഹവാലൻ കുരങ്ങും രാജവെമ്പാലയും ഗുജറാത്തിലേക്ക്