അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു, ഓട്ടോറിക്ഷയിൽ പിന്തുടർന്ന് മകൻ; പ്രതിയെ പൊക്കി

Published : May 06, 2025, 02:14 PM ISTUpdated : May 06, 2025, 02:18 PM IST
അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു, ഓട്ടോറിക്ഷയിൽ പിന്തുടർന്ന് മകൻ; പ്രതിയെ പൊക്കി

Synopsis

തന്റെ മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിച്ചു. മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു 

തിരുവനന്തപുരം: 63വയസുള്ള അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ മകൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട ഇടപ്പാവൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ചത്. തന്റെ മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിച്ചു. മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. പ്രതികളിൽ ഒരാളായ ആദർശിനെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ ശരത്ത് മാലയുമായി ഓടി രക്ഷപ്പെട്ടു. പട്ടാഴി സ്വദേശി ആദർശിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. ശരത്തിനായി  അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു.  

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; സന്തോഷ് വർക്കിക്ക് ജാമ്യം

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു