അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

Published : Aug 02, 2026, 12:22 PM IST
Suresh kumar death

Synopsis

ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‌പിറവം: കൊച്ചി മണീട് നെച്ചൂരിൽ അനിയന്റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു. നെച്ചൂർ പാലാത്ത് പിഎം രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പിഎം സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ചയായിരുന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പേസ്‌മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പൂവക്കുളം ഐനുമാക്കിൽ കുടുംബാംഗം സിന്ധുവാണ് ഭാര്യ. മക്കൾ: അശ്വതി (ഗ്രാഫിക് ഡിസൈനർ, പട്ടിമറ്റം), അപർണ (ഫാർമസിസ്റ്റ്, അബുദാബി). മരുമക്കൾ: കെ.ടി. ലൈജു കാവുങ്കൽ, ചൂരക്കോട്, പട്ടിമറ്റം (ഇലക്ട്രീഷ്യൻ), അജയ് ടി. കൃഷ്ണ, താണിക്കൽ അഞ്ചൽപ്പെട്ടി (ഗ്രാഫിക് ഡിസൈനർ, അബുദാബി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരടിലെ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾക്കായി ആലപ്പുഴയിൽ വലവിരിച്ച് പൊലീസ്, വാഹനപരിശോധന; എംഡിഎംഎയുമായി പിടിയിലായത് നാലുപേ‍‍ർ
പ്രായം 26 മാത്രം, നിരവധി കേസുകളിൽ പ്രതി; ഒടുവിൽ കടുത്ത നടപടിയുമായി കൊച്ചി പൊലീസ്; കാപ്പ ചുമത്തി ജയിലിലാക്കി