പട്ടാമ്പി റെസ്റ്റ് ഹൗസിൽ 2 ദിവസത്തേക്ക് മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ; മുറിയിൽ മദ്യക്കുപ്പിയും വിഷവും

Published : Mar 06, 2024, 01:05 PM ISTUpdated : Mar 06, 2024, 01:25 PM IST
പട്ടാമ്പി റെസ്റ്റ് ഹൗസിൽ 2 ദിവസത്തേക്ക് മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ; മുറിയിൽ മദ്യക്കുപ്പിയും വിഷവും

Synopsis

മുറിയിൽ നിന്നും വിഷപദർത്ഥം കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും മദ്യക്കുപ്പികളും വെള്ളത്തിന്റെ കുപ്പിയും കണ്ടെത്തി

പാലക്കാട്: പട്ടാമ്പി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം വെട്ടത്തൂർ സ്വദേശി പള്ളിയാലിൽ സജിൻ രാജ് (33) ആണ് മരിച്ചത്. പട്ടാമ്പി റെസ്റ്റ് ഹൗസിൽ ഈ മാസം 4 മുതൽ രണ്ട് ദിവസത്തേക്ക് മുറിയെടുത്താണ് ഇയാൾ താമസം തുടങ്ങിയത്. ഇന്ന് രാവിലെ റെസ്റ്റ് ഹൗസ് ജീവനക്കാരൻ റൂമിലെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.

പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ നിന്നും വിഷപദർത്ഥം കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും മദ്യക്കുപ്പികളും വെള്ളത്തിന്റെ കുപ്പിയും കണ്ടെത്തി. ഫാനിനോട് ചേർന്ന് മേൽക്കൂരയിലെ കൊളുത്തിൽ പ്ലാസ്റ്റിക് കയർ കൊണ്ട് കുരുക്കിട്ടിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ