വീട്ടുടമസ്ഥന് കയറിൻ്റെ ചിത്രം ഫോണിൽ അയച്ചു; തിരഞ്ഞെത്തിയപ്പോൾ കണ്ടത് വയോധികൻ്റെ മൃതദേഹം

Published : Nov 20, 2024, 06:01 PM IST
വീട്ടുടമസ്ഥന് കയറിൻ്റെ ചിത്രം ഫോണിൽ അയച്ചു; തിരഞ്ഞെത്തിയപ്പോൾ കണ്ടത് വയോധികൻ്റെ മൃതദേഹം

Synopsis

തൃശ്ശൂർ മനയക്കൊടിയിൽ നമ്പനത്ത് വീട്ടിൽ സജീവനെ താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: വീട്ടുടമസ്ഥന് വാട്‌സ്ആപ്പിൽ സന്ദേശമയച്ച ശേഷം വയോധികൻ തൂങ്ങിമരിച്ചു. തൃശ്ശൂർ മനയക്കൊടിയിലാണ് സംഭവം. നമ്പനത്ത് വീട്ടിൽ സജീവനെ (68)യാണ് ഇന്ന് ഉച്ചക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ ഉടമസ്ഥന് മരിക്കാൻ പോകുന്നു എന്ന് സൂചിപ്പിച്ച് കയറിന്റെ ചിത്രം വാട്സപ്പിൽ അയച്ചു കൊടുത്തിരുന്നു. സജീവനെ തിരഞ്ഞ് വീട്ടുടമസ്ഥൻ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. കഴിഞ്ഞ ആഴ്ച്ച കുടുംബ വഴക്കിനെ തുടർന്ന് മകനായ സോനുവിനെ ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ് സജീവൻ പരുക്കേൽപ്പിച്ചിരുന്നു. മകന് പരാതി ഇല്ലാത്തതിനാൽ അന്ന് പോലീസ് കേസെടുത്തിരുന്നില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം