24 പവൻ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചു, പണയം വെച്ചതോടെ കള്ളിവെളിച്ചത്ത്, ബന്ധുവിനെതിരെ പരാതി

Published : Sep 10, 2025, 12:38 PM IST
Gold Cleaning Tips

Synopsis

ആഭരണം പൊലീസ് കസ്‌റ്റഡയിൽ എടുക്കുകയും ബന്ധുവിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.

തിരുവനന്തപുരം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചെന്ന പരാതിയിൽ ബന്ധുവിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു‌. വെട്ടുകാട് ബാലനഗർ സ്വദേശിയായ വയോധികന്റെ 24 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്‌ടമായത്. ഇതിൽപ്പെടുന്ന ഒരു മാല സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചതായി കണ്ടെത്തി. വയോധികന്റെ അടുത്ത ബന്ധുവിൻ്റെ പേരിലാണ് ഇത് പണയപ്പെടുത്തിയിരുന്നത്. ഈ ആഭരണം പൊലീസ് കസ്‌റ്റഡയിൽ എടുക്കുകയും ബന്ധുവിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. വയോധികൻ ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സമയത്തായിരുന്നു വീട്ടിൽ താമസിച്ചിരുന്ന ബന്ധു ആഭരണങ്ങൾ മാറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. മകൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൂക്ഷിച്ചോളൂ... ഒന്നും രണ്ടുമല്ല, 400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്
വനിതാ ദിനത്തിൽ 10 വയസ്സുകാരി മുതൽ 74കാരി വരെ ഒരേ താളത്തിൽ, തൃശൂരിൽ 75 വനിതകൾ അണിനിരന്ന മാന്ത്രിക പഞ്ചവാദ്യം, അരങ്ങുണർത്തി സോപാനം സ്‌കൂൾ