വിതുരയിൽ അജ്ഞാത വാഹനമിടിച്ച് വൃദ്ധൻ മരിച്ചു; കാര്‍ നിര്‍ത്താതെ പോയി, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Published : Sep 10, 2025, 12:31 PM IST
man killed in hit and run by unidentified vehicle near vithura

Synopsis

വിതുരയിൽ വെയിറ്റിംഗ് ഷെഡിൽ ഉറങ്ങുകയായിരുന്ന വൃദ്ധനെ അജ്ഞാത വാഹനം ഇടിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: വിതുരയിൽ അജ്ഞാതവാഹനം ഇടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് മരിച്ചത്. വിതുരയിലെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു മണിയൻ സ്വാമി സ്ഥിരമായി രാത്രി കഴിഞ്ഞിരുന്നത്. ഇദ്ദേഹം കഴിയുന്ന പൂവാട്ട് സെന്‍റ്തോമസ് ദേവാലയത്തിന് എതിര്‍ വശത്തെ വെയിറ്റിങ് ഷെഡിന് മുന്നിൽ നില്‍ക്കുമ്പോഴാണ് കാറിടിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ മണിയൻ സ്വാമിയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മണിയൻ സ്വാമിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.  

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു