ആലപ്പുഴയിൽ അഞ്ചംഗ സംഘം വീട് കയറി കൊല്ലാൻ ശ്രമിച്ചു, പരാതിയുമായി യുവാവ്

Published : Jun 16, 2021, 11:14 AM IST
ആലപ്പുഴയിൽ അഞ്ചംഗ സംഘം വീട് കയറി കൊല്ലാൻ ശ്രമിച്ചു, പരാതിയുമായി യുവാവ്

Synopsis

റോഡരികിലുള്ള വീടിന്റെ മുന്നിലെത്തിയ ആക്രമകാരികൾ കതക് തല്ലി പൊളിക്കാൻ ശ്രമിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു...

ആലപ്പുഴ: ഒറ്റക്ക് താമസിക്കുന്ന യുവാവിനെ അഞ്ചംഗ സംഘം വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കീരിക്കാട് തെക്ക് പാലക്കൽ വീട്ടിൽ അലക്സാണ്ടർ ഇഗ്നേഷ്യസ് (44) ന്റെ വീട്ടിലാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.20 നായിരുന്നു സംഭവം. 

റോഡരികിലുള്ള വീടിന്റെ മുന്നിലെത്തിയ ആക്രമകാരികൾ കതക് തല്ലി പൊളിക്കാൻ ശ്രമിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിനുള്ളിലായിരുന്ന അലക്സാണ്ടറുടെ നിലവിളി കേട്ട് സമീപവാസികൾ ഓടി എത്തിയപ്പോഴേക്കും ആക്രമികൾ കടന്ന് കളഞ്ഞു. കായംകുളം പൊലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല