മലപ്പുറത്ത് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

By Web TeamFirst Published Jun 16, 2021, 10:12 AM IST
Highlights

കൊങ്ങപ്പള്ളി ഹംസയുടെ വീട്ടിലെ ആട്ടിൻകൂട് തകർത്ത നായക്കൾ മൂന്ന് അടുകളെ കൊന്നു.

മലപ്പുറം: വളർത്ത് മൃഗങ്ങൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രണം. കോട്ടക്കൽ നഗരസഭയിലെ കുറ്റിപ്പുറം ഫാറൂഖ് നഗറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആടുകളെ കൂട് തകർത്ത് കൊന്നത്. രാത്രി രണ്ടിന് ശേഷമാണ് സംഭവം. കൊങ്ങപ്പള്ളി ഹംസയുടെ ആട്ടിൻകൂട് തകർത്ത നായക്കൾ മൂന്ന് അടുകളെ കൊന്നു. മറ്റൊന്നിനെ കടിച്ച് പരുക്കേൽപ്പിച്ചു. പരിസരത്തെ വീടുകളിലെ വളർത്ത് മുഗങ്ങൾക്കെതിരെയും ആക്രമം നടന്നതായി പറയുന്നു. കൂട്ടമായി എത്തുന്ന നായക്കളാണ് ആക്രമം നടത്തുന്നത്. വളർത്ത് മൃഗങ്ങളെ അക്രമിക്കുന്നത് പ്രദേശത്ത് ഭീതി വിതക്കുന്നുണ്ട്.
 

click me!