വർക്കലയിൽ യുവാവിന്റെ അഴിഞ്ഞാട്ടം, റസ്റ്റോറൻ്റ് അടിച്ചു തകർത്തു, റോഡിലൂടെ പോയ അമ്മയെയും മകനെയും ആക്രമിച്ചു, ദൃശ്യങ്ങൾ

Published : Sep 08, 2025, 05:52 PM IST
ATTACK

Synopsis

വർക്കല തിരുവമ്പാടി ബീച്ചിൽ യുവാവ് അക്രമം അഴിച്ചുവിട്ടു. റസ്റ്റോറൻ്റ് തകർത്ത യുവാവ് വഴിയാത്രക്കാരെയും ആക്രമിച്ചു. ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

തിരുവനന്തപുരം: വർക്കല തിരുവമ്പാടി ബീച്ചിൽ യുവാവിന്റെ വ്യാപക അക്രമം. മണ്ണന്തല സ്വദേശിയായ അലൻ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. തിരുവമ്പാടി ബീച്ചിലെ ഒരു റസ്റ്റോറൻ്റ് അടിച്ചു തകർത്താണ് അക്രമം ആരംഭിച്ചത്. റസ്റ്റോറൻ്റിൻ്റെ ജനൽച്ചില്ലുകളും സാധനസാമഗ്രികളും ഇയാൾ നശിപ്പിച്ചു. ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ലുകളും ഇയാൾ തകർത്തു. റസ്റ്റോറൻ്റിൽ അക്രമം നടത്തിയ ശേഷം ഇയാൾ വഴിയാത്രക്കാരെയും ആക്രമിച്ചു. ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു അമ്മയെയും മകനെയും ഇയാൾ മർദിച്ചു. അതുപോലെ സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന ഒരാളെയും ഇയാൾ ആക്രമിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം, ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി; കർണാടക സ്വദേശി മരിച്ചു
ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങുമ്പോൾ അപകടം; കാറിടിച്ച് ആറ് വയസുകാരൻ മരിച്ചു