ആലപ്പുഴ കല്ലുപാലത്തിന് സമീപം തോട്ടില്‍ പുരുഷന്‍റെ ജഡം പൊങ്ങി

By Web TeamFirst Published Nov 26, 2018, 12:34 PM IST
Highlights

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് രാത്രിയായിട്ടും മധുസൂദനന്‍  വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ പൊലിസിൽ പരാതി നൽകിയിരുന്നു. 

ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിനു സമീപം തോട്ടില്‍ ഒരു പുരുഷന്‍റെ ജഡം പൊങ്ങി. മൃതദേഹം മണ്ണഞ്ചേരി സ്വദേശി മധുസൂദനൻ (56)ന്‍റേത് ആണെന്ന് പോലിസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് രാത്രിയായിട്ടും മധുസൂദനന്‍  വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ പൊലിസിൽ പരാതി നൽകിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാൾ തോട്ടിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

click me!