കാണാതായ യുവാവിന്‍റെ മൃതദേഹം കായലിൽ കണ്ടെത്തി

Published : Jun 19, 2021, 09:17 PM IST
കാണാതായ യുവാവിന്‍റെ മൃതദേഹം കായലിൽ കണ്ടെത്തി

Synopsis

ഫയർഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

പൂച്ചാക്കൽ: വീട്ടിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം കായലിൽ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥിന്‍റെ മകൻ ഹരീഷ്കുമാറി(45)നെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ഹരീഷിനെ വീട്ടിൽ നിന്നും കാണാതായത്. അന്വേഷണത്തിനിടെ തിരുനല്ലൂർ കായലോരത്ത് ചെരുപ്പ് കണ്ടെത്തി. 

ഫയർഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധിതനായിരുന്ന ഹരീഷ് കുമാർ നിർമ്മാണ തൊഴിലാളിയാണ്. ചികിത്സാ ചിലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ
ഇനി സീബ്രകളെ കണ്ടില്ലെന്ന് പറയരുത്; ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ എത്തി