പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോയി മാറനല്ലൂരിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, മലയിൻകീഴിലെ വിജനമായ സ്ഥലത്തുവെച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതി അറസ്റ്റിലായത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. വിളപ്പിൽ മൂങ്ങോട് മുക്കംപാലമൂട് സ്വദേശി ഗോകുലിനെയാണ് (27) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി വി.വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 5 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

2022 സെപ്റ്റംബർ അഞ്ചിനായിയിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോയി മാറനല്ലൂരിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, മലയിൻകീഴിലെ വിജനമായ സ്ഥലത്തുവെച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതി അറസ്റ്റിലായത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. അന്നത്തെ മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി.ഷിബുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. 26 സാക്ഷികളെ വിസ്തരിച്ചു. 46 രേഖകളും 7 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.