നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Published : Mar 21, 2019, 05:26 PM ISTUpdated : Mar 21, 2019, 05:27 PM IST
നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Synopsis

 അരീപറമ്പിലെ ക്ഷേത്രോത്സവമായി ബന്ധപെട്ട്  പരിപാടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങവേ  വൈറ്റിലയിൽ നിന്നും അലപ്പുഴയിലേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. 

ചേർത്തല: ദേശീയപാതയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത്  അഞ്ചാം വാർഡിൽ രോഹിണി നിവാസിൽ സുകുമാരന്‍റെ മകൻ ശ്രീകുമാർ(43) ആണ് മരിച്ചത്. ചേർത്തല റയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ നാല് മണിയ്ക്കാണ് അപകടം. ഗന്ധർവ്വ പാട്ട് കലാകാരനാണ് ശ്രീകുമാർ. അരീപറമ്പിലെ ക്ഷേത്രോത്സവമായി ബന്ധപെട്ട്  പരിപാടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേയ്ക്ക് മടങ്ങവേ  വൈറ്റിലയിൽ നിന്നും അലപ്പുഴയിലേയ്ക്ക് പോയ ഓട്ടോ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. 

സംഭവസ്ഥലത്ത് വച്ചുതന്നെ ശ്രീകുമാർ മരിച്ചു. ചേർത്തല ഫയർഫോഴ്സ് എത്തിയാണ് താലൂക്കാശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റിയത്. അരമണിക്കൂറോളം ദേശീയ പാതയിൽ റോഡ്‌ ഗതാഗതം തടസപ്പെട്ടു. താലൂക്കാശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത്  രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ജനതാദൾ (എസ്) ചേർത്തല മണ്ഡലം സെക്രട്ടിറികൂടിയാണ് ശ്രീകുമാർ.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു