സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടി, ബസിനടിയിലേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Published : Feb 20, 2026, 08:36 AM IST
Accident

Synopsis

ആറ്റൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് കുമ്മിൾ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കടയ്ക്കൽ ഭാഗത്ത് നിന്നും വന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയും റോഡിൽ വീണ മസൂദ് (60) എന്നയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. 

തിരുവനന്തപുരം: സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് (60) ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരായിരുന്നു അപകടം നടന്നത്. കടയ്ക്കൽ ഭാഗത്ത് നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് അതേ ദിശയിൽ തന്നെ വന്ന സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടി. സ്കൂട്ടർ യാത്രികനായ മസൂദ് റോഡിലേക്ക് തെറിച്ച് വീഴുകയും ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തൽക്ഷണം തന്നെ മസൂദ് മരണപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ: അനീസ ബീവി .മക്കൾ: അനസ്, അഫ്സൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ, ചോദ്യം ചെയ്യലിൽ സമ്മതിച്ചു, കടത്തി കൊണ്ട് വന്നത് ബംഗ്ളൂരുവിൽ നിന്നെന്ന് മൊഴി
കോഴിക്കോട്ടെ ബസ് ഡ്രൈവർ, രാത്രി താഴത്ത് റോഡിൽ നിർത്തിയിട്ട ടാക്സി കാറിൽ അജ്മലിനെ കണ്ട് സംശയം, എംഡിഎംഎയുമായി അറസ്റ്റിൽ