അതിദാരുണം; ലോറിയിൽ നിന്ന് മരത്തടികൾ ദേഹത്തേക്ക് വീണു, മലപ്പുറത്ത് തൊഴിലാളി മരിച്ചു

Published : Jan 17, 2025, 01:32 PM ISTUpdated : Jan 17, 2025, 02:03 PM IST
അതിദാരുണം; ലോറിയിൽ നിന്ന് മരത്തടികൾ ദേഹത്തേക്ക് വീണു, മലപ്പുറത്ത് തൊഴിലാളി മരിച്ചു

Synopsis

തുവ്വൂർ ഐലാശ്ശേരിയിലെ മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം. മരങ്ങൾ ലോറിയിൽ നിന്ന് താഴെ നിൽക്കുന്ന ഷംസുദ്ദീൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

മലപ്പുറം: ലോറിയിൽ നിന്ന് മരത്തടികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീൻ്റെ ദേഹത്തേക്ക് മരത്തടികൾ ഓരോന്നായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാർ ഉടൻ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനിടെ, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ അപകടം നടക്കുന്നത് കൃത്യമായി കാണാം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

രാവിലെ 10.45, വിമാനത്തിൽ 167 യാത്രക്കാരും 6 ജീവനക്കാരും; ടേക്ക് ഓഫിനിടെ കയോട്ടിയെ ഇടിച്ചു, ഉടൻ തിരിച്ചു പറന്നു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ