കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികന്‍ മരിച്ചു

Published : May 13, 2019, 07:59 PM IST
കെഎസ്ആര്‍ടിസി  ബസിടിച്ച് വയോധികന്‍ മരിച്ചു

Synopsis

ഇന്ന് വൈകിട്ട് അഞ്ചോടെ ചേർത്തല ശ്രീനാരായണ കോളേജിന് സമീപമാണ് അപകടമുണ്ടായത്.

ചേര്‍ത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികന്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡ് മായിത്തറ കുടിലിങ്കൽ കോളനിയിൽ കുമാരന്‍റെ മകൻ വിദ്യാധരൻ (48) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് മരിച് വിദ്യാധരന്‍. 

ഇന്ന് വൈകിട്ട് അഞ്ചോടെ ചേർത്തല ശ്രീനാരായണ കോളേജിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാധരനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷച്ചിരിക്കുകയാണ്. ഭാര്യ:പുഷ്പവല്ലി, മാതാവ്:അമ്മിണി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പൂമാരുതൻ' തട്ടി ബോധരഹിതനായി യുവാവ്, തെയ്യത്തിന്റെ തട്ടേറ്റത് വെള്ളാട്ടത്തിനിടയിൽ
ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്