കാട്ടാനയുടെ ആക്രമണം; അടിമാലിയില്‍ ഒരാള്‍ മരിച്ചു

Web Desk   | Asianet News
Published : May 17, 2020, 03:51 PM IST
കാട്ടാനയുടെ ആക്രമണം; അടിമാലിയില്‍ ഒരാള്‍ മരിച്ചു

Synopsis

റോഡരികിൽ നിൽക്കുകയായിരുന്ന പ്രിൻസിനെ ആന ഓടിക്കുകയും പിടികൂടി ആക്രമിക്കുകയുമായിരുന്നു എന്ന് നാട്ടുകാർ

ഇടുക്കി: ഇടുക്കിയില്‍ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ കമ്പി ലൈൻ സ്വദേശി പുവത്തിങ്കൽ പ്രിൻസ് ചാക്കോ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ആണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന പ്രിൻസിനെ ആന ഓടിക്കുകയും പിടികൂടി ആക്രമിക്കുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രാത്രി 8 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനപാലകരുടെ സഹായത്തോടെ നാട്ടുകാർ എത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സുജയാണ് ഭാര്യ.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു