വെള്ളം കയറിയ വീട് വൃത്തിയാക്കാൻ പോയി; ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; സംഭവം കുട്ടനാട്ടിൽ

Published : May 31, 2024, 10:23 PM IST
വെള്ളം കയറിയ വീട് വൃത്തിയാക്കാൻ പോയി; ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; സംഭവം കുട്ടനാട്ടിൽ

Synopsis

 മണിയനെ കാണാതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.   

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് പുളിങ്കുന്ന് കണ്ണാടിപുതുവൽ വീട്ടിൽ മണിയൻ (72) ആണ് മരിച്ചത്. ജീർണാവസ്ഥയിലായ പഴയ വീട്ടിൽ നിന്നു മാറി പുതിയ വീട് വെച്ചാണ് കുടുംബം താമസിച്ചിരുന്നത്. പഴയ വീട് വൃത്തിയാക്കാൻ ഇന്നലെ വൈകിട്ടാണ് മണിയൻ പോയത്. മണിയനെ കാണാതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം