
കോഴിക്കോട്: ദേശീയപാതയിൽ ബസ്സിന്‍റെ ഡിക്കിയുടെ ഡോർ തട്ടി കാൽനടയാത്രക്കാരൻ മരിച്ചു. താമരശ്ശേരി ഓടക്കുന്ന് വട്ടക്കുണ്ട് പള്ളിക്ക് സമീപം നടന്ന അപകടത്തിൽ ചെമ്പ്ര തനിയോത്ത് അബദുൽ സലാം (49) ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
വീട്ടിൽ നിന്ന് പള്ളിയിലക്ക് നടന്നു വരികയായിരുന്ന സലാമിന്‍റെ മേൽ മൈസൂരിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച KA -11 B-2170 നമ്പർ മിനി ബസ്സിന്‍റെ സൈഡ് ഡിക്കി തുറന്ന് ഡോർ ശരീരത്തിൽ അടിക്കുകയായിരുന്നു. അബ്ദുസലാം സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
താമരശേരിയിലെ പത്രവിതരണക്കാരനായിരുന്നു സലാം. ഭാര്യ: ജമീല, മക്കൾ: ഉബൈദ് റഹിമാൻ, മുഹമ്മദ് ആഷിഖ്, പരേതനായ അജ്മൽ അബീബ്. പരേതരായ അതൃമാൻക്കുട്ടി, ഉമ്മാച്ചു ദമ്പതികളുടെ മകനാണ് അബ്ദുല്‍ സലാം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam