റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി സൈക്കിളിൽ ഇടിച്ചു; ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു

Web Desk   | Asianet News
Published : Jun 16, 2020, 08:29 PM IST
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി സൈക്കിളിൽ ഇടിച്ചു; ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു

Synopsis

12-ാം തീയതി രാത്രി ഒമ്പതോടെ ദേശീയ പാതയിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷന് വടക്കുഭാഗത്തായിരുന്നു അപകടം. കുഞ്ഞുമോനും വിനോദിനിയും കൂടി മാരാരിക്കുളത്ത് ഭാര്യവീട്ടിൽ നിന്നും വരുമ്പോഴാണ് അപകടം. 

ചേർത്തല: റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് സൈക്കിൾ യാത്രികനായ കയർ ഫാക്ടറി തൊഴിലാളി   മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ പരിക്കേറ്റ് ചികിത്സയിൽ. മുഹമ്മ പഞ്ചായത്ത് പതിന്നാലാം വാർഡ് കൊച്ചിനാകുളങ്ങര കുന്നപ്പശേരിൽ തങ്കപ്പന്റെ മകൻ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. ഭാര്യ വിനോദിനിക്ക് തലയ്ക്ക് പരിക്കേറ്റു.

12-ാം തീയതി രാത്രി ഒമ്പതോടെ ദേശീയ പാതയിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷന് വടക്കുഭാഗത്തായിരുന്നു അപകടം. കുഞ്ഞുമോനും വിനോദിനിയും കൂടി മാരാരിക്കുളത്ത് ഭാര്യവീട്ടിൽ നിന്നും വരുമ്പോഴാണ് അപകടം. സൈക്കിൾ തള്ളി റോഡു മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മിനി ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. 

Read Also:ബ്രേക്കിന് പകരം യുവതി ചവിട്ടിയത് ആക്സിലേറ്റര്‍, കാര്‍ വീണത് കടലില്‍!

കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം