റോഡിലൂടെ നടന്ന് പോകവെ കാല്‍നടയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം

Published : May 29, 2023, 11:50 PM IST
റോഡിലൂടെ നടന്ന് പോകവെ  കാല്‍നടയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം

Synopsis

ബാബു റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാര്‍ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കല്‍പ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലില്‍ ആണ് അപകടം നടന്നത്. കൈതക്കല്‍ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകന്‍ ബാബു (54) ആണ് മരിച്ചത്.  കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കൈതക്കല്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. ബാബു റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാര്‍ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

താരതമ്യേന നല്ല വാഹനത്തിരക്കുള്ളതും വീതി കുറഞ്ഞതുമായി റൂട്ടാണ് പനമരം-മാനന്തവാടി സംസ്ഥാന പാത. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പനമരം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Read More :  അമ്മയെ അന്വേഷിച്ച് അയൽവീട്ടിലെത്തിയ 10 വയസുകാരിയോട് ലൈംഗിക അതിക്രമം; 57 കാരന് 17 വര്‍ഷം തടവ്

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു