റോഡിലെ വെള്ളക്കെട്ടില്‍ വീഴാതിരിക്കാന്‍ സ്കൂട്ടർ വെട്ടിച്ചു; യാത്രക്കാരൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

By Web TeamFirst Published Jul 12, 2021, 4:33 PM IST
Highlights

ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ യാത്രികന്‍ റോഡിലെ വെള്ളക്കെട്ടിൽ വീഴാതെ  വെട്ടിച്ചപ്പോൾ ആണ് അപകടം. 

കോഴിക്കോട്: ഓമശ്ശേരിക്ക് സമീപം മങ്ങാട് വെച്ച് സ്കൂട്ടർ യാത്രക്കാരൻ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് അരിയങ്ങോട്ട് ചാലിൽ ഇമ്പിച്ചി കണ്ടന്‍റെ മകൻ ഷാജി (48) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ഷാജി ഓടിച്ചിരുന്ന സ്കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ യാത്രികന്‍ റോഡിലെ വെള്ളക്കെട്ടിൽ വീഴാതെ  വെട്ടിച്ചപ്പോൾ ആണ് അപകടം. സ്കൂട്ടര്‍ മറിഞ്ഞ് ഷാജി റോഡിലേക്ക് തെറിക്കുകയായിരുന്നു. അതേ ദിശയിൽ പിന്നിൽ നിന്നും വന്ന ലോറി ദേഹത്ത് കയറിയാണ് അപകടം. ഉടനെ തന്നെ ഷാജിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!